dimple-yadav

ലക്നൗ: സമാജ്‌‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും മുൻ എം.പിയുമായ ഡിംപിൾ യാദവിനും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡിംപിൾ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ഭാര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അഖിലേഷ് അറിയിച്ചു. അഖിലേഷിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, ഡിംപിളിന്റേയും മകളുടേയും ആരോഗ്യവിവരങ്ങൾ യു.പി മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അന്വേഷിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.