
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail
അശ്വതി: മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാർത്ഥികൾക്ക് അനുകൂല സമയം,
ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.
ഭരണി: സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടി, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണം, വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇടവരും.
കാർത്തിക: ബാദ്ധ്യതകൾ തീർക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ജനപ്രീതി, മനസുഖം നൽകുന്ന വാർത്തകൾ ശ്രവിക്കും.
രോഹിണി: ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും. യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം. രാത്രി യാത്രകൾ ഒഴിവാക്കുക.
മകയിരം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
തിരുവാതിര: രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചു ചെയ്‌ത പലതും നഷ്‌ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും. അപമാനം, ധനനഷ്‌ടം, ഭീരുത്വം.
പുണർതം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, പ്രശ്‌നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.
പൂയം: അന്യരോട് കയർക്കും, ധന നഷ്‌ടം. കുടുംബകലഹം,വിവാഹ ജീവിതത്തിൽ കല്ലുകടി. കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്‌ക്കുക.
ആയില്യം: നിയമപരമായി ആനുകൂല്യങ്ങൾ ലഭിക്കും, തൊഴിൽ പരമായി നല്ല കാലം. മറ്റുള്ളവർക്ക് പണം കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മകം: പരീക്ഷകളിൽ വിജയം,പ്രണയ കാര്യങ്ങളിൽ ദുഃഖം, പൊതുജനാനുകൂല്യം, അധികാരികളുടെ പ്രീതി.
പൂരം: സ്വന്തം തീരുമാനങ്ങൾ കൂടെ കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല, എതിർക്കുന്നവരെ കീഴ്‌പെടുത്തും.
ഉത്രം: പണം ചെലവഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ ഏറെ കഷ്‌ടപെടും, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ കഴിയും.
അത്തം: മംഗല്യത്തിന് കാലതാമസമോ തടസമോ നേരിട്ടിരുന്നവർക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും.
ചിത്തിര: ധനാഗമം ഉണ്ടാകും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. ഗുണാനുഭങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
ചോതി : കാര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
വിശാഖം: കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, കുടുംബത്തിൽ സമാധാനം കളിയാടും. സംഘർഷം നിറഞ്ഞ മാനസികാവസ്ഥയ്‌ക്ക് ശമനം ലഭിക്കും.
അനിഴം: വാക്ക് പാലിക്കാൻ സാധിക്കും, വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്‌ക്കും.
കേട്ട: സഹോദര ഗുണം, കുടുംബ സുഖം, അവിചാരിത ധനാഗമന മാർഗങ്ങൾ ഉണ്ടാകും, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കും.
മൂലം: വിദേശത്ത് തൊഴിലിൽ ശോഭിക്കാൻ കഴിയും, സമാധാനം തിരികെ കിട്ടും, സ്ത്രീ വിഷയങ്ങളിൽ താൽപ്പര്യം കാണിക്കും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകില്ല.
പൂരാടം: രാഷ്ട്രീയ രംഗങ്ങളിൽ അധികാരം വർദ്ധിപ്പിക്കാൻ സാധിക്കും, തർക്കങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കേണ്ടി വരും.
ഉത്രാടം: തൊഴിൽ പരാജയം, ആഡംബരത്തിനായി പണം ചെലവഴിക്കും, അഗ്‌നി ഭയവും ജലഭയവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
തിരുവോണം: പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ.സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം.
അവിട്ടം: അലസത കഷ്‌ടങ്ങൾ വരുത്തും, കുടുംബ പരമായി ഉള്ള പ്രശ്‌നങ്ങൾ വഷളാകാതെ നോക്കണം, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം.
ചതയം: സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തിൽ വർദ്ധനവ്, വിദേശ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും, ധനപരമായി നേട്ടങ്ങൾ അനുഭവിക്കും.
പൂരുരുട്ടാതി: വിഷമതകളെല്ലാം മാറിക്കിട്ടും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്തൃട്ടാതി: വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് പുരോഗതി, ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം. സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം.
രേവതി: വിവിധ മേഖലകളിൽ നിന്നും പണം വരും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, സേവന സന്നദ്ധത പ്രകടിപ്പിക്കും.