manohar-lal-khattar

ന്യൂഡൽഹി : ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ സംസ്ഥാനത്തെ കർഷകർക്കെതിരെ ചുമത്തിയ മറ്റ് കേസുകൾ പിൻവലിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.

276 കേസുകളാണ് കർഷകർക്കെതിരെ ഹരിയാനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 29 കേസുകൾ റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 8 കേസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറായി. ഇതിൽ നാലെണ്ണത്തിന്റെ റിപ്പോർട്ട് കോടതികളിൽ സമർപ്പിച്ചെന്നും ഖട്ടർ വ്യക്തമാക്കി. 276 കേസുകളിൽ നാലെണ്ണം ഗുരുതര നിയമലംഘനങ്ങൾ ആണ്. ബാക്കിയുള്ളതിൽ 178 കേസുകളുടെ കുറ്റപത്രം തയാറായി. 57 കേസുകൾ ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ഖട്ടർ കൂട്ടിച്ചേർത്തു.