
ആലുവ: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തി കലാപത്തിന് ആഹ്വാനം ചെയ്തതിന് എറണാകുളം റൂറൽ സൈബർ സ്റ്റേഷനിൽ മൂന്ന് കേസുകളും പറവൂർ സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. അബ്ദുൾ കബീർ, ഇസാൻ, ചാച്ചൂസ്, മുഹമ്മദലി എന്നിവർക്കെതിരയാണ് കേസ്. ഗ്രൂപ്പ് ചാറ്റിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്തിയത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരുന്നു.