
2022ൽ ഓസ്കാർ പുരസ്കാരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം കൂഴങ്കൽ അവസാന പട്ടികയിൽ നിന്ന് പുറത്തായി. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകൻ വേലുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. വീടുവിട്ടുപോയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള വേലുവിന്റെയും അച്ഛന്റെയും യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നവാഗതനായ പി.എസ്. വിനോദ് രാജാണ് സംവിധാനം. നയൻതാരയും വിഘ്നേഷ് ശിവനുമാണ് കൂഴങ്കൽ നിർമിച്ചിരിക്കുന്നത്. യുവൻശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു.