തിരുവനന്തപുരം: മെഡിസെപ് നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലെ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ,​ എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.