protection-of-right-to-fr

ബം​ഗ​ളൂ​രു​:​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ശി​ക്ഷാ​ർ​ഹ​മാ​യ​ ​കു​റ്റ​മാ​ക്കു​ന്ന​ ​വി​വാ​ദ​ ​മ​ത​പ​രി​വ​ർ​ത്ത​ന​ ​നി​രോ​ധ​ന​ ​ബി​ൽ​ ​(​ ​പ്രൊ​ട്ട​ക്‌​ഷ​ൻ​ ​ഒഫ് ​റൈ​റ്റ് ​ടു​ ​ഫ്രീ​ഡം​ ​ഒഫ് ​റി​ലി​ജി​യ​ൺ​ ​ബി​ൽ​ 2021​ ​)​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പി​നി​ടെ​ ​ക​ർ​ണാ​ട​ക​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി.
ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​ര​ഗാ​ ​ജ്ഞാ​നേ​ന്ദ്ര​ ​ചൊ​വ്വാ​ഴ്ച​ ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​ൽ​ ​ര​ണ്ട് ​ദി​വ​സം​ ​നീ​ണ്ട​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ​പാ​സാ​ക്കി​യ​ത്.​ ​ബി​ൽ​ ​ഇ​നി​ ​ഉ​പ​രി​സ​ഭ​യാ​യ​ ​ലെ​ജി​സ്ലേ​റ്റി​വ് ​കൗ​ൺ​സി​ലും​ ​അം​ഗീ​ക​രി​ച്ച് ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​നി​യ​മ​മാ​കും.
കോ​ൺ​ഗ്ര​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​തി​പ​ക്ഷം​ ​ഇ​ന്ന​ലെ​ ​സ​ഭ​യു​ടെ​ ​ന​ടു​ത്ത​ള​ത്തി​ൽ​ ​ബ​ഹളം​ ​വ​യ്‌​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ബി​ൽ​ ​പാ​സാ​ക്കി​യ​ത്.
സം​സ്ഥാ​ന​ത്ത് ​ക്രി​സ്ത്യ​ൻ​ ​പ​ള്ളി​ക​ൾ​ക്കു​ ​നേ​രെ​ ​ആ​ക്ര​മ​ണം​ ​തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ​ബി​ൽ​ ​പാ​സാ​ക്കി​യ​ത്.​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​മാ​റ്റം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് 10​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വ് ​ശി​ക്ഷ​യും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​പി​ഴ​യു​മാ​ണ് ​ബി​ല്ലി​ൽ​ ​പ​റ​യു​ന്ന​ത്‍.
ബി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​പ്ര​തി​പ​ക്ഷം​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​ഭീ​തി​യി​ലാ​ക്കാ​നു​ള്ള​ ​ഗൂ​‍​ഢ​ല​ക്ഷ്യ​മാ​ണ് ​ബി​ല്ലി​ന് ​പി​ന്നി​ല്ലെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷാ​രോ​പ​ണം.​ ​ബി​ല്ലി​ന്റെ​ ​കോ​പ്പി​ ​കീ​റി​യെ​റി​ഞ്ഞാ​ണ് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഡി.​കെ​ ​ശി​വ​കു​മാ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​തി​ഷേ​ധി​ച്ച​ത്.

പ്രധാന വ്യവസ്ഥകൾ

നിർബന്ധിച്ചോ സമ്മർദ്ദം ചെലുത്തിയോ കബളിപ്പിച്ചോ, തെറ്റിദ്ധരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ വിവാഹം വഴിയോ മതപരിവർത്തനം നടത്തുന്നത് കുറ്റകരം.

മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിന് കൂട്ടുനിൽക്കുന്നതും കുറ്റകരം

മതം മാറ്റപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ട ആരു പരാതി നൽകിയാലും പൊലീസിന് കേസെടുക്കാം.

ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ 3 മുതൽ 5 വർഷം വരെ തടവും 25,000 രൂപ പിഴയും.

പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷ വിഭാഗം, സ്ത്രീകൾ, എസ്‍.സി /എസ്.ടി എന്നിവരെ മതം മാറ്റിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും

കൂട്ടമതം മാറ്റം സംഘടിപ്പിക്കുന്നവർക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും

മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാം

നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറേണ്ടവർ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ സമർപ്പിക്കണം. മജിസ്‌ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ രണ്ട് മാസത്തിന് ശേഷം അനുമതി ലഭിക്കും.

മതം മാറിയ വ്യക്തിക്ക് തൊട്ടു മുൻപുള്ള മതത്തിലേക്ക് തിരികെ പോകാൻ തടസമില്ല

ക്രി​സ്ത്യ​ൻ​ ​
പ​ള്ളി​യ്ക്ക് ​നേ​രെ​ ​
ആ​ക്ര​മ​ണം
ദ​ക്ഷി​ണ​ ​ക​ർ​ണാ​ട​ക​യി​ലെ​ ​ചി​ക്ക​ബ​ല്ലാ​പൂ​ർ​ ​ജി​ല്ല​യി​ൽ​ 160​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ക്രി​സ്ത്യ​ൻ​ ​പ​ള്ളി​ക്കു​നേ​രെ​ ​ആ​ക്ര​മ​ണം.​ ​സെ​ന്റ് ​ജോ​സ​ഫ്സ് ​പ​ള്ളി​യു​ടെ​ ​കൂ​ടാ​ര​വും​ ​സെ​ന്റ് ​ആ​ന്റ​ണി​യു​ടെ​ ​പ്ര​തി​മ​യും​ ​ത​ക​ർ​ത്തു.​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കോ​ലാ​റി​ൽ​ ​ഹി​ന്ദു​ത്വ​ ​സം​ഘ​ട​ന​ക​ൾ​ ​ക്രി​സ്ത്യ​ൻ​ ​മ​ത​ ​പു​സ്ത​ക​ങ്ങ​ൾ​ ​ക​ത്തി​ച്ചി​രു​ന്നു.ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 5.30​നാ​ണ് ​അ​ക്ര​മ​ണം​ ​ന​ട​ന്ന​ത്.​​ ​മ​ത​പ​രി​വ​ർ​ത്ത​ന​ ​നി​രോ​ധ​ന​ ​നി​യ​മ​ത്തി​നെ​തി​രെ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണി​ത്.