
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ് ഉറക്കം. പക്ഷേ പലരേയും അലട്ടുന്ന പ്രശ്നങ്ങളിലോന്നാണ് ഉറക്കമില്ലായ്മ അഥവാ ഇൻസോംനിയ. ഗാഡമായ ഉറക്കം ലഭിക്കുന്നതിനുള്ള താമസവും ഉറക്കം ഇടയ്ക്ക് മുറിയുന്നതുമായ അവസ്ഥയാണ് ഇൻസോംനിയ. വിഷാദം, ഉത്കണ്ഠ, കോപം തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ ഉറക്കക്കുറവ് കാരണമാകുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ഭേദപ്പെടുന്ന അക്യൂട്ട് ഇന്‍സോംനിയയാണ് സാധാരണയായി പലരിലും കണ്ടുവരുന്നത്. പക്ഷേ ഉറക്കമില്ലായ്മ ആഴ്ചകളോളം തുടർന്നാൽ അതിനെ ക്രോണിക്ക് ഇന്‍സോംനിയ എന്നുപറയും. ചിട്ടയായ ചികിത്സയിലൂടെയും ജീവിതലൈിയിലൂടെയും മാത്രമേ ഈ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷ നേടാനാകൂ.
രാത്രിയിൽ ഉയർന്ന അളവിൽ ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും. മസാലയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം എന്നിവ ഉറക്കത്തിനുമുമ്പ് ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. അനാവശ്യ ചിന്തകൾ അകറ്റി മനസിനെ ശാന്തമാക്കുക.