
ഇടുക്കി: എട്ട് വയസുകാരിയെ നാല് വർഷം നിരന്തരം പീഡിപ്പിച്ച യുവാവിന് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. തങ്കമണി സ്വദേശി സോജനാണ് ശിക്ഷലഭിച്ചത്. 12 ന് താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷവും ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷവും ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ. എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. 2017 ലാണ് ക്രൂരപീഡനം പുറത്തറിയുന്നത്. തങ്കമണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്.