
ആയിരത്തിലേറെ പേർ ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ നാക് എ ഗ്രേഡുള്ള, നൂറുൽ ഇസ്ലാം സർവകലാശാലയുടെ 29-ാം ബിരുദദാനച്ചടങ്ങിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. കന്യാകുമാരി ജില്ലയിലെ കുമാരകോവിലിലുള്ള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ചാൻസലർ ഡോ.എ.പി. മജീദ് ഖാനിൽ നിന്ന് വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.
ഐ.എസ്.ആർ.ഒ പ്രോഗ്രാം ഡയറക്ടർ എൻ. ശ്യാംമോഹൻ മുഖ്യാതിഥിയായി. പ്രൊ-ചാൻസലർ എം.എസ്. ഫൈസൽഖാൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ അൻസ ശബ്നം, പ്രൊ-ചാൻസലർ (അക്കാഡമിക് ) ഡോ.ആർ. പെരുമാൾസ്വാമി, വൈസ് ചാൻസലർ ഡോ. കുമാരഗുരു തുടങ്ങിയവർ സംബന്ധിച്ചു.
എൻജിനിയറിംഗ്, സയൻസ് ആൻഡ് ടെക്‌നോളജി, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, തുടങ്ങിയ മേഖലകളിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, ഡോക്ടറേറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.