fabric

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ബി2ബി ഫാബ്രിക് ഫെയർ മുംബയിൽ ജനുവരി 10, 11 തീയതികളിൽ നടക്കും. വിലെപാർലെയിലെ ഹോട്ടൽ സഹാറ സ്‌റ്റാറിലാണ് ഫെയർ. മുംബയ് ടെക്‌സ്‌‌റ്റൈൽ മർച്ചന്റ്‌സ് മഹാജനാണ് (എം.ടി.എം.എം) ഫെയർ സംഘടപ്പിക്കുന്നത്.

മേളയിലെ 185 സ്‌റ്റാളുകൾ ഇതിനകം ബുക്ക് ചെയ്യപ്പെട്ടുവെന്ന് എം.ടി.എം.എം പ്രസിഡന്റ് കാനുഭായ് നർസാന പറഞ്ഞു. ആർട്ട് സിൽക്‌സ് മിൽ, വൂളൻ മിൽ, പവർലൂം സെക്‌ടർ, ഹാൻഡ്‌ലൂം, ഇറക്കുമതി ചെയ്‌ത തുണി എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങൾ മേളയിലുണ്ടാകും. മേളയിൽ 10,000ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.