world

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനടുത്ത് പി.എം.ജി ജംഗ്ഷനിൽ ബഹളമുണ്ടാക്കിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായ പൈലി, കണ്ണപ്പൻ രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സംഘത്തിൽ 14 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വില്പന കേസുകളിലെ പ്രതിയാണ് പൈലി.