up

ലക്‌നൗ: വിഗ്ഗിനുള്ളിൽ വയർലെസ് ഉപകരണം ഘടിപ്പിച്ച് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ കോപ്പിയടിച്ച യുവാവിനെ പിടികൂടി. ഉത്തർപ്രദേശിലാണ് സംഭവം. വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഉപകരണം ഘടിപ്പിച്ചാണ് യുവാവ് പരീക്ഷ എഴുതാൻ എത്തിയത്. റുപിൻ ശർമ്മ ഐപിഎസ് ട്വീറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഉപകരണവും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ചെവിയിൽ ഇയർ ഫോണും ഘടിപ്പിച്ചിരുന്നു. പരീക്ഷയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.ഉപകരണങ്ങൾ യുവാവിന്റെ ശരീരത്തിൽ നിന്ന് അഴിച്ചു മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. യുവാവിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.