night-curfew-

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 300 പിന്നിടുമ്പോൾ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കേന്ദ്രമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ വിദദ്ധരും പങ്കെടുത്ത യോഗത്തിൽ പ്രധാനമായും പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വാക്സിനേഷൻ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത് നടക്കുന്ന സംസ്ഥാനങ്ങളിൽ അതിവേഗം പൂർത്തിയാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ കൂട്ടത്തോടെ കണ്ടെത്തി. തമിഴ്നാട്ടിൽ 33 ഉം മഹാരാഷ്ട്രയിൽ 23 ഉം പുതിയ ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത്. യോഗത്തിൽ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ വിലയിരുത്തി. മഹാരാഷ്ട്രയിൽ 23 കേസുകൾ സ്ഥിരീകരിച്ച് ഒമിക്രോൺ ബാധിതർ 88 ആയി ഉയർന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാത്രി 10 മണിക്ക് ഉന്നതതല യോഗം വിളിച്ചു. മദ്ധ്യപ്രദേശിൽ ഇന്നലെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

നൈറ്റ് കർഫ്യൂ

രോഗ സ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ 14 ദിവസമെങ്കിലും തുടരണം. അഞ്ചിന നിയന്ത്രണങ്ങളുടെ പ്രാധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിർദ്ദേശങ്ങൾ