ks-shan

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി കസ്റ്റ‌ിയിൽ. തൃശൂർ, ആലുവ സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇതോടെ കൊലക്കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കൊലയാളി സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേർത്തല സ്വദേശി അഖിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇരട്ടക്കൊലപാതകം നടന്നിട്ട് ദിവസങ്ങൾ ആയെങ്കിലും ഇതുവരെ കൊലയാളി സംഘത്തെ പിടികൂടാൻ പൊലീസിനായിട്ടില്ല. രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് ആറാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തി നല്‍കിയവരാണ് അറസ്റ്റിലായതിൽ ഭൂരിഭാഗം പേരും.