തിരുവനന്തപുരം ജില്ലയിലെ തുറക്കടകടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവാ സുരേഷിന് ഫോൺ കാൾ എത്തി. അടുക്കളയിൽ ഫ്രിഡ്‌ജിനടിയിൽ ഒരു പാമ്പ്‌. ഉടൻ തന്നെ വാവ ആ വീട്ടിലേക്ക് യാത്ര തിരിച്ചു. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു. ഫ്രിഡ്‌ജിന് പുറകിലായി അകത്ത് എങ്ങോട്ട് പോകണം എന്നറിയാതെ മൂർഖൻ പാമ്പ്‌ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു.

snake-master

ഇടക്ക് വാവക്ക് നേരെ ഒരു ചീറ്റൽ, എന്തായാലും പാമ്പിനെ കണ്ടത് നന്നായി അല്ലെങ്കിൽ അപകടം ഉറപ്പ്. തുടർന്ന് കിളിക്കൂട്ടിനകത്ത് കിളിയെ കൊന്നിട്ട് കലത്തിനകത്ത് ഒളിച്ചിരുന്ന മൂർഖനെ പിടികൂടാൻ വാവ യാത്ര തിരിച്ചു.

കിളിക്കൂട്ടിൽ കയറി കിളിയെ ഭക്ഷണമാക്കുന്ന മൂർഖനെയാണ് ഇന്ന് വീട്ടുകാരുടെ കണ്ണിൽപ്പെട്ടത്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...