
മുംബയ് : മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നായകുട്ടികളെ കൂട്ടത്തോടെ ആക്രമിച്ച് കൊല്ലുന്ന കുരങ്ങുകളുടെ ക്രൂരത അടുത്തിടെ ഏറെ ചർച്ചയായിരുന്നു. സ്വന്തം കുഞ്ഞിനെ നായക്കൂട്ടം ആക്രമിച്ച് കൊന്നതോടെയാണ് കുരങ്ങുകൾ പ്രതികാരം ചെയ്ത് തുടങ്ങിയത്. 250 ഓളം നായകുഞ്ഞുങ്ങളെയാണ് കുരങ്ങുകൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ പരാതിപെട്ടതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി രണ്ട് കുരങ്ങുകളെ പിടികൂടിയിരുന്നു. എന്നാൽ ഇപ്പോഴിതാ നായകുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ പാലൂട്ടി പരിചരിക്കുന്ന കുരങ്ങിന്റെ വീഡിയോ വൈറലാവുകയാണ്. മഹാരാഷ്ടയിലെ മനേന്ദ്രഗഢിലാണ് ഈ അദ്ഭുതക്കാഴ്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നായക്കുട്ടിയുമായി കുരങ്ങുകളുടെ സംഘം കറങ്ങുകയാണ്. ഇവരുടെ സൗഹൃദമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ കാണാം.