ksrtc

കൊല്ലം: പുതുവർഷത്തിൽ മലയാളികൾക്ക് പുതിയൊരു സമ്മാനവുമായി കെഎസ്ആർടിസി. ജനുവരി രണ്ടു മുതൽ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും മൺറോതുരുത്ത് - സാംബ്രാണിക്കൊടി -തിരുമുല്ലവാരം ബീച്ച് സർവീസ് ആരംഭിക്കുകയാണ്. 650 രൂപയാണ് ടിക്കറ്റ് നിരക്ക്.

അഷ്‌ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൺറോ തുരുത്ത്. പച്ച പുതച്ചു കിടക്കുന്ന തുരുത്ത് സഞ്ചാരികളുടെ മനസ് കീഴടക്കും. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപാണ് സാംമ്പ്രാണിക്കോടി.

ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരിടം കൂടിയാണിത്. പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്താണ് നങ്കൂരമിട്ടിരുന്നത്. പ്രകൃതി ഭംഗി കൊണ്ട് ഏറെ ശ്രദ്ധേയമാണ് തിരുമുല്ലവാരം ബീച്ചും. ഈ മൂന്ന് സ്ഥലങ്ങളും ഒറ്റ പാക്കേജാക്കിയാണ് കെഎസ്ആർടിസിയുടെ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും ബന്ധപ്പെടേണ്ട നമ്പറുകൾ: കുളത്തൂപ്പുഴ ഡിപ്പോ ഇ മെയിൽ- klp@kerala.gov.in,​ മൊബൈൽ -9447057841,​ 954444720,​ 9846690903,​ 9605049722,​ 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേ‌യ്‌ക്കും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബഡ്‌ജറ്റ് ടൂറിസം സെൽ ഇമെയിൽ-btc.ksrtc@kerala.gov.in