koottu

തിരുവനന്തപുരം: ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് കൂട്ടേകാൻ സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചതും മരണപ്പെട്ടതും വിവാഹബന്ധം വേർപ്പെടുത്തിയവരുമായ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാശിശുസംരക്ഷണ വകുപ്പ് തയ്യാറാക്കിയിരുക്കുന്ന 'കൂട്ട്' എന്ന പദ്ധതിയിലൂടെ സ്ത്രീകൾക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താനാകും. പദ്ധതിയിൽ ഇതിനോടകം ആയിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്.

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജീവിത യാത്രയിലെ വിവിധ ഘട്ടങ്ങളിൽ ഒറ്റയായിപ്പോയ സ്ത്രീകൾക്ക് കൂട്ടുകണ്ടെത്തി നൽകുകയും സാമ്പത്തികമായി സാശ്രയരാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'കൂട്ട്'. നിലവിൽ 15,000 സ്ത്രീകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരശേഖരണം നടത്തിയത്. ഇവരിൽ അൻപത് സ്ത്രീകൾ പുനർവിവാഹത്തിന് സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവർക്ക് യോജിച്ച പങ്കാളിക്കായുള്ള അന്വേഷണത്തിലാണ് വനിതാശിശുസംരക്ഷണ വകുപ്പ്.

പുനർവിവാഹത്തിന് താത്പര്യമുള്ള പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. ഡിസംബർ മുപ്പത്തിയൊന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. നൂറോളം പുരുഷൻമാർ ഫോണിലൂടെയും അഞ്ച് പേർ വെബ്‌സൈറ്റ് വഴിയും ഇതിനോടകം അപേക്ഷ നൽകി കഴിഞ്ഞു.

അപേക്ഷിക്കേണ്ട വിധം

കൂട്ട് പദ്ധതിയിലേയ്ക്ക് പുരുഷൻമാർ www.koottu.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആവശ്യമായ രേഖകൾ,

പദ്ധതിയിൽ വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്ളേസ്റ്റോറിൽ ലഭ്യമാകുന്ന കൂട്ട് എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 04944255266, 9446270127.