electric-car

വാഹനപ്രേമികൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളോട് പ്രിയം ഏറിവരികയാണ്.ഭാവിയുടെ വാഹനം ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഒരുപക്ഷേ പറയാൻ സാധിക്കും. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും ഇപ്പോൾ വ‌ർദ്ധനവുണ്ട്. ദിനംപ്രതി വ‌ർദ്ധിക്കുന്ന ഇന്ധന വില കണക്കിലെടുത്താൽ ഇലക്ട്രിക് വാഹനങ്ങളാണ് ആശ്വാസകരവും. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് വിലക്കുറവാണെന്നതും ഇത്തരം വാഹനങ്ങളോടുള്ള താത്പര്യം കൂട്ടുന്നു.ഗൂഗിൾ സെർച്ചിന്റെ കാര്യത്തിലും ഇലക്ട്രിക് വാഹനങ്ങൾ ഒട്ടും പിന്നിലല്ല. 2021ൽ ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഇലക്ട്രിക് കാറുകൾ ഏതൊക്കെയാണെന്നറിയാം.

ടാറ്റ നെക്‌സോൺ

tata-nexon-ev

ഇലക്ട്രിക് വാഹനങ്ങളിൽ വാഹന പ്രേമികൾക്ക് ഏറ്റവും പ്രിയം ടാറ്റ നെക്‌സോണിനോടാണ്. 1.23 ലക്ഷം ഗൂഗിൾ സെർച്ചാണ് ഇതിന് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റുപോകുന്നതും ഇവയാണ്. വിലക്കുറവും ഇവയുടെ പ്രത്യേകതയാണ്. ഒറ്റ പ്രാവശ്യം ചാർജ് ചെയ്ത് 312 കീ.മീറ്റർ സഞ്ചരിക്കാം. എ ആർ എ ഐ സർട്ടിഫൈഡ് കാർ കൂടിയാണ് ടാറ്റ നെക്‌സോൺ.

ടാറ്റ ടിഗോർ

tata-tigor-ev

ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് കാറാണ് ടാറ്റ ടിഗോർ. 74,000 ഗൂഗിൾ സെർച്ചാണ് ഓരോ മാസവും ഇവയ്ക്കുള്ളത്. ടാറ്റ മോട്ടോഴ്സിന്റെ സിപ്രോൺ ഇ വി പവർട്രെയിൻ ടെക്നോളജിയാണ് ടാറ്റ ടിഗോറിന്റെ പുതിയ പതിപ്പിന്റെ സവിശേഷത. 306 കീ.മീറ്റർ വരെ ഒറ്റ ചാർജിൽ യാത്ര ചെയ്യാം. 26 കെ ഡബ്ള്യൂ എച്ച് ലിഥിയം- അയൺ ബാറ്ററിയും ഇവയുടെ പ്രത്യേകതയാണ്. 5.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും.

എം ജി ഇസഡ് എസ്

mg-zs-ev

മുപ്പത് ലക്ഷത്തിന് താഴെ വിലവരുന്ന ഇവയ്ക്ക് 60,500 സെർച്ചുകളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 44.5 കെ ഡബ്ള്യൂ എച്ച് ഹൈടെക് ബാറ്ററി പാക്ക്, 141ബിഎച്ച് പി, 353 എൻ എം ടോർക്ക് എന്നിവയും ഇവയ്ക്കുണ്ട്. ഒറ്റ ചാർജിംഗിൽ 419 കീ.മീറ്ററുകൾ കവർ ചെയ്യാൻ ഇവയ്ക്ക് സാധിക്കും.

ഓഡി ഇട്രോൺ

audi-e-tron

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് കാറാണ് ഓഡി ഇട്രോൺ. കഴിഞ്ഞ വർഷം 27,100 സെർച്ചുകളാണ് ഇവയ്ക്ക് ലഭിച്ചത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇട്രോണിന് പവർ നൽകുന്നത്. 355 ബിഎച്ച് പി, 561 എൻ എം പീക്ക് ടോർക്കും ഇവയ്ക്കുണ്ട്. 5.7 സെക്കന്റിൽ 0-100 കീ.മീറ്റർ വേഗതയിൽ ഇവ സഞ്ചരിക്കും. ഒറ്റ ചാർജിംഗിൽ 359 മുതൽ 484 കീ.മീറ്റർ വരെ യാത്ര ചെയ്യാനാകും.

ജാഗ്വാർ ഐ പേസ്

jaguar-i-pace

ഇന്ത്യയിൽ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ഇലക്ട്രിക് കാറാണ് ജാഗ്വാർ ഐ പേസ്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ രണ്ടു വർഷത്തിന് മുൻപ് തന്നെ ഇവ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. പുറത്തിറങ്ങിയ വർഷം വേൾഡ് കാർ ഒഫ് ദി ഇയർ പുരസ്കാരവും ജാഗ്വാർ സ്വന്തമാക്കിയിരുന്നു. 490 കെ ഡബ്ള്യൂ എച്ച് ബാറ്ററി പാക്ക്, 396 ബിഎച്ച് പി, 696 എൻ എം ടോർക്ക് എന്നിവയും ഇവയ്ക്കുണ്ട്. ഒരു ഫുൾ ചാർജിൽ 470 കീ.മീറ്റർ ദൂരം കവർ ചെയ്യാൻ ഇവയ്ക്ക് സാധിക്കും.