
പ്രശസ്ത ചലച്ചിത്രതാരം അനിൽ കപൂറിന്റെ 65ാം ജമ്നദിനമായ ഇന്ന് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ആശംസകളോടൊപ്പം 'ഫൈറ്റർ' എന്ന ചിത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഫേസ്ബുക്കിൽ കുറിച്ചത്.
ഹൃദയത്തിൽ തൊടുന്ന കുറിപ്പിനോടൊപ്പമാണ് ഹൃത്വിക് റോഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.'' ഓരോ വർഷവും ശരീരവും മനസും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന മനുഷ്യന് ജന്മദിനാശംസകൾ, വെറുമൊരു അസിസിറ്റന്റായിരുന്ന കാലം മുതൽ സിനിമയിലെ ഇതിഹാസമായ അങ്ങയെ കാണുകയാണ് ഒടുവിൽ ഇപ്പോൾ അങ്ങയോടൊപ്പം സ്ക്രീൻ പങ്കിടാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്'' എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. 'ഫൈറ്റർ' എന്ന ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിനും അനിൽ കപൂറിനും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ പങ്കുവച്ചിട്ടുള്ളത്.
2013ലെ 'റേസ് 2' ന് ശേഷം ദീപിക പദുക്കോണിനൊപ്പം അദ്ദേഹം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹൃത്വിക് റോഷനുമൊത്തുള്ള അനിൽ കപൂറിന്റെ ആദ്യ ചിത്രമാണ് 'ഫൈറ്റർ'.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Happiest Birthday to the man who grows younger each year in spirit and health, Anil S Kapoor ! Best wishes to you Sir.
From witnessing your legendary presence on sets as a mere assistant, to finally having the opportunity of sharing the screen with you.. Super excited for #Fighter! ♥️