
ന്യൂഡൽഹി : ഗൂർഖ ജനമുക്തി മോർച്ച മുൻ നേതാവ് ബിനയ് തമാംഗും ജി.ജെ.എം മുൻ എം.എൽ.എയായ രോഹിത് ശർമയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ശേഷിക്കെയാണിത്. ഈ വർഷം ആദ്യമാണ് ബിനയ് ജി.ജെ.എമ്മിൽ നിന്ന് രാജിവച്ചത്.