blast

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലെ രാസഫാക്ടറിയിലെ ബോയ്‌ലറിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാല് വയസ്സുകാരിയടക്കം നാല് പേർ മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. 15 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പെൺകുട്ടിയുടെ അമ്മയുമുണ്ട്. പരിക്കേറ്റവരിൽ ഫാക്ടറിയിലെ ജോലിക്കാരും വഴിയാത്രക്കാരുമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.