
പനജി: തൃണമൂൽ കോൺഗ്രസിൽ ചേർന്ന് മൂന്നുമാസത്തിന് ശേഷം രാജിവച്ച് ഗോവ മുൻ എം.എൽ.എ ലാവൂ മംലെദാർ. തൃണമൂൽ വർഗീയ പാർട്ടിയാണെന്നും നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് രാജി.
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കാഴ്ചവച്ച പ്രകടനത്തിൽ ആകൃഷ്ടനായാണ് താൻ പാർട്ടിയിലെത്തിയത്. തൃണമൂൽ മതേതര പാർട്ടിയാണെന്നായിരുന്നു വിശ്വാസം. എന്നാൽ, തൃണമൂൽ ബി.ജെ.പിയേക്കാൾ മോശമാണെന്ന് മനസിലായി -ലാവൂ പറഞ്ഞു.