minor-girl-from-tamil-nad

ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരി ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷവതിയായി അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ​ ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പ്ലസ് ടു ​ പരീക്ഷയ്ക്ക്​ ശേഷം 17കാരി സെപ്തംബറിൽ നീറ്റ്​ പരീക്ഷ എഴുതി. എന്നാൽ, പരാജയപ്പെട്ടതോടെ പെൺകുട്ടി വിഷാദത്തിലായി. പെൺകുട്ടിയുടെ വിഷമം മനസിലാക്കിയ മാതാപിതാക്കൾ ബന്ധുക്കളുടെ വീട്ടിലേക്ക്​ അയച്ചെങ്കിലും വൈകാതെ അവൾ തിരിച്ചെത്തി. തുടർന്ന്, ഡിസം. 18ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി 23ന്​ മരിച്ചു. തമിഴ്​നാട്ടിൽ നവംബർ ഏഴിന്​ നീറ്റിൽ പരാജയപ്പെട്ടതിന് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.