
മമ്മൂട്ടി
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി കൈ പിടിച്ചു നിറുത്തിയ എന്നും സ് നേഹത്തോടും വാത്സല്യത്തോടും ചേർത്തു നിറുത്തിയ സേതു സാറിന് ആദരാഞ്ജലികൾ
.
മോഹൻലാൽ
മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ കെ. എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗദർശിയുമായിരുന്നു. സാറിന്റെ ഒാർമകൾക്ക് മുന്നിൽ പ്രണാമം.
കമൽഹാസൻ
മലയാള സിനിമയുടെ വെള്ളിത്തിരയിൽ വിസ് മയം തീർത്ത പ്രതിഭാധനനായ സംവിധായകൻ. മലയാളത്തിന് സേതുസാർ നൽകിയ സംഭാവനകൾ എന്നും മായാതെ നിൽക്കും. നല്ല സിനിമ എനിക്ക് പഠിപ്പിച്ചു തന്ന ഗുരുനാഥനാണ് സേതുസാർ.
ജയഭാരതി
സിനിമയുടെ ഒരോ പടവുകളും കയറിയത് സേതുസാറിന്റെ സിനിമയിലൂടെയാണ്. ആന് ധ്ര മെട്രിക്കുലേഷൻ സ്കൂളിൽ ഞാൻ ചേർന്നപ്പോഴായായിരുന്നു സിനിമയിലേക്കുള്ള സാറിന്റെ വിളി. മലയാളം അറിയാത്ത സിനിമ അറിയാത്ത ജയഭാരതിയെ ഇന്നത്തെ ജയഭാരതിയാക്കിയത് സേതുമാധവൻ സാറാണ്.
മേനക
ഗുരുവും പിതൃതുല്യനും. കോലങ്ങൾ ആണ് എന്റെ ആദ്യത്തെ മലയാള സിനിമയെങ്കിലും ആദ്യം റിലീസ് ചെയ്തതും എനിക്ക് മലയാളത്തിൽ നടി എന്ന പേരു തന്നതും സേതുമാധവൻ സാറിന്റെ ഒാപ്പോൾ എന്ന സിനിമയായിരുന്നു. ഞാൻ മലയാളത്തിന്റെ ഒാപ്പോൾ ആയി മാറി. ഒാപ്പോളിൽ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന്റെ മഹത്വം എനിക്ക് അറിയില്ലായിരുന്നു.