
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്‌കോൺസിനിലെ ഇന്റര്‍സ്റ്റേറ്റ് 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്. മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതിനെ തുടർന്നാണ് അപകട കാ രണം . പാസഞ്ചർ കാറുകളും സെമി ട്രാക്ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നത് . ഇതിന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ തുടർച്ചയായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോബ്ലാക്ക് റിവർ ഫാൾ റോഡ് അടച്ചു.
യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തണമെന്നും കാലവസ്ഥ മോശമായതിനാൽ ഈ പ്രദേശത്ത് കഴിവതും വാഹന യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും വിസ്‌കോൺസിൻ ഗവർണർ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യർഥിച്ചു.