govt-school-teacher-held-

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാർത്ഥിനികളാണ് രണ്ട് അദ്ധ്യാപകർക്കെതിരെ പരാതി നൽകിയത്. ശിശുക്ഷേമ വകുപ്പ് സ്‌കൂളിൽ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. ഗണിതം, സാമൂഹ്യ ശാസ്ത്ര എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരാണിവർ. ഇതിൽ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.

ക്ലാസ് എടുക്കുമ്പോൾ ദ്വയാർത്ഥ പരാമർശം നടത്തുന്നു, അനുചിതമായി ശരീരത്തിൽ സ്പർശിക്കുന്നു, വീട്ടിലെത്തിയ ശേഷം ഫോണിൽ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുട്ടികൾ ഉന്നയിച്ചത്.

ഒളിവിൽ പോയ രണ്ടാമത്തെ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.