
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ഉമാചന്ദ്രബാബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.സുകുമാരൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.ഷാഹുൽഹമീദ് വരവ് ചെലവ് കണക്കും വൈ.യാവോസ് പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പങ്കജാക്ഷൻ എം.നാരായണൻ നായർ അബ്ദുൽസലാം എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.രാജശേഖരൻ നായർ നന്ദിയും പറഞ്ഞു.
വി.ഗിരീശൻ (പ്രസിഡന്റ്) കെ.വിജയൻ (സെക്രട്ടറി), എം.നാരായണൻ നായർ, എൻ.ഗോപാലകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റുമാർ), കെ.രാജൻ ജെ.ഗോപിനാഥൻനായർ (ജോ.സെക്രട്ടറിമാർ), ബി.ജലജകുമാരി (ട്രഷറർ) എന്നിവരടങ്ങിയ പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.