vfgfghh

സോൾ : അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്ക് പൊതു മാപ്പ് നല്കി സർക്കാർ. പുതുവത്സരത്തോടനുബന്ധിച്ച് 3094 തടവുകാർക്ക് പൊതുമാപ്പ് നല്കുന്നവരുടെ കൂട്ടത്തിൽ പാർകിനേയും ഉൾപ്പെടുത്തിയതായി ദക്ഷിണ കൊറിയൻ നിയമ നീതി മന്ത്രാലയം അറിയിച്ചു. ഉത്തരവ് ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരും. ആരോഗ്യ കാരണങ്ങളാലാണ് പാർക്കിന്റെ ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഈ വർഷം മൂന്നു തവണ പാർക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സ്വജനപക്ഷപാതം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾക്കാണ് 2018 ൽ കോടതി പാർക്കിന് 24 വർഷം തടവിന് ശിക്ഷിച്ചത്. 2013 ലാണ് പാർക്ക് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. എന്നാൽ

സുഹൃത്തായ ചോയി സൂൻ സില്ലുമായി ചേർന്ന് രാജ്യത്തെ പ്രധാന വ്യവസായികളിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയെന്നും പ്രത്യുപകാരമായി വഴിവിട്ട സഹായങ്ങൾ ചെയ്തു നല്കിയെന്ന വിവാദങ്ങളെ തുടർന്ന് 2017 ൽ രാജി വയ്ക്കേണ്ടി വന്നു. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ച്യുൻ ഹീയുടെ മകളാണ് പാർക് ഗ്യൂൻ ഹൈ.