
ചെന്നൈ: വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരത്തെ സർക്കാർ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതി നൽകിയത്.
സ്കൂളിൽ ശിശുക്ഷേമ വകുപ്പ് നടത്തിയ ബോധത്കരണ പരിപാടിയിലാണ് പതിനഞ്ചോളം വിദ്യാർത്ഥികൾ സ്കൂളിലെ കണക്ക്, സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകർക്കെതിരെ പരാതി പറഞ്ഞത്. ക്ലാസ് നടക്കുമ്പോഴായിരുന്നു അദ്ധ്യാപകരുടെ വിക്രിയകൾ. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുക, ശരീരത്തിൽ അനുചിതമായി സ്പർശിക്കുക, സ്കൂൾ വിട്ട് വീട്ടിലെത്തിയശേഷം ഫോൺ ചെയ്യുക തുടങ്ങിയവയായിരുന്നു ഇവരുടെ ലീലാവിലാസങ്ങൾ. കുട്ടികൾ പരാതി പറഞ്ഞതോടെ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കണക്കുസാറിനുവേണ്ടി പൊലീസിൽ അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചു എന്നറിഞ്ഞതോടെ ഇയാൾ മുങ്ങുകയായിരുന്നു.