rajakumari

 കുടുംബസമേതം പറക്കാം ദുബായിലേക്ക്, കാണാം ദുബായ് എക്‌സ്‌പോ

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് കുടുംബസമേതം 'ദുബായ് എക്‌സ്‌പോ" സന്ദർശിക്കാനുള്ള അവസരവുമായി രാജകുമാരി ഗ്രൂപ്പ്. ഫെബ്രുവരി 15വരെ ഒന്നിലേറെത്തവണ ലോയൽറ്റി കാർഡുപയോഗിച്ച് രാജകുമാരി ഗ്രൂപ്പിന് കീഴിലെ ഷോപ്പിംഗ് മാൾ, വെഡിംഗ് സെന്റർ, ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ബേക്കറി ആൻഡ് റെസ്‌റ്റോറന്റ്‌സ്, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, മൊബിലിറ്റി ആൻഡ് ഡിജിറ്റൽ ആക്‌സസറീസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്കാണ് കുടുംബത്തോടൊപ്പം (രണ്ടുപേർക്ക്) ദുബായ് എക്‌സ്‌പോ കാണാൻ അവസരം.

പുതുവർഷത്തോട് അനുബന്ധിച്ച് ഒരുക്കുന്ന ഓഫറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 20നാണ്. ക്രിസ്‌മസ്-ന്യൂഇയർ പ്രമാണിച്ച് 200ലേറെ ഉത്‌പന്നങ്ങൾക്ക് 50 ശതമാനം വിലക്കുറവും രാജകുമാരിയിൽ ലഭ്യമാണ്. രാജകുമാരി മാൾ ആറ്റിങ്ങലിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് രാജകുമാരി ഗ്രൂപ്പ് ഡയറക്‌ടർമാരായ അഡ്വ. നിസാം, ഷുഹൈബ്, സഫീർ തങ്ങൾ, നൗഷാദ്, എം.എസ്.കെ തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.