
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഉത്തർ പ്രദേശിൽ പൊലീസിന് നേരെ പ്രകോപനത്തോടെ പ്രസംഗവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗം ബോധപൂർവം എഡിറ്റ് ചെയ്‌ത് മാറ്രിയെന്നും ഒവൈസി ആരോപിച്ചു.
കാൺപൂരിലെ പ്രസംഗത്തിൽ യു.പി പൊലീസിനുനേരെ കടുത്ത ഭാഷയിലാണ് ഒവൈസി പ്രസംഗിച്ചത്. 'യോഗി എന്നും മുഖ്യമന്ത്രിയായിരിക്കില്ല, മോദി എന്നും പ്രധാനമന്ത്രിയുമാകില്ല. ഞങ്ങൾ മുസ്ളീങ്ങൾ നിങ്ങളുടെ അനീതി മറക്കില്ല. ഇത് ഞങ്ങളോർക്കും.' ദൈവം ശിക്ഷിക്കുമ്പോൾ ആര് നിങ്ങളെ രക്ഷിക്കുമെന്നും ഒവൈസി ചോദിക്കുന്നു. യോഗി മഠത്തിലേക്ക് തിരികെ പോകുകയും മോദി പർവതങ്ങളിലേക്ക് പിൻവാങ്ങുകയും ചെയ്‌താൽ ആര് രക്ഷിക്കുമെന്നും അസദുദ്ദീൻ ഒവൈസി ചോദിച്ചു.
2. As you can see in the above video & the one here, I was talking about POLICE ATROCITIES in Kanpur & addressing such cops who think they have immunity to violate people’s liberties because of Modi-Yogi
3. I said do not confuse our silence for acquiescence. 2/n pic.twitter.com/SpQq4sxQYk— Asaduddin Owaisi (@asadowaisi) December 24, 2021
ഒവൈസി നടത്തിയത് കടുത്ത വിദ്വേഷ പ്രസംഗമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ പറഞ്ഞു. ശിവസേന നേതാക്കളുൾപ്പടെ ഒവൈസി നടത്തിയ പ്രസംഗം ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു.