
പത്തനംതിട്ട: അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് കോന്നി മങ്ങാരം പാറയിൽ വീട്ടിൽ മനോജ് മാത്യുവിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 5 വർഷം തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസത്തെ തടവുകൂടി അനുഭവിക്കണം. പ്രതി പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടിലേക്ക് വന്ന കുട്ടിയെടെറസിൽ വച്ചാണ് പീഡിപ്പിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ കോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിസ്താരവേളയിൽ വീട്ടുടമസ്ഥനും പെയിന്റിംഗ് കോൺട്രാക്ടറും ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതിക്കെതിരെ മൊഴിനൽകി. ജഡ്ജി ജയകുമാർ ജോണാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോന്നി സി.എെ ആർ.ജോസാണ് അന്വേഷണം നടത്തിയത്.