
തിരുവനന്തപുരം: യുവാവിനെ വെട്ടേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുതൂർ സ്വദേശി അമൽദേവി(22)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിൽ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.സുഹൃത്തും വട്ടപ്പാറ സ്വദേശിയുമായ ജിബിനാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.