india

ക്രി​സ്മ​സ് ​പി​റ്റേ​ന്ന് ​സൂ​പ്പ​ർ​ ​പോ​രാ​ട്ട​ങ്ങ​ൾ....​ഇ​ന്ത്യ​-​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ഒ​ന്നാം​ ​ടെ​സ്റ്റിന് നാളെ തുടക്കമാകും,​​ ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സ് ​-​ ​ജം​ഷ​ഡ്പൂ​ർ​ ​ഐ.​എ​സ്.​എ​ൽ​ ​മ​ത്സ​ര​വും​ ​നാ​ളെയാണ്.

ജോഹന്നാസ്ബർഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് നാളെ സെഞ്ചൂറിയനിൽ തുടക്കമാകും. ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30മുതലാണ് മത്സരം. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് മത്സരം നടത്തുന്നത്. കൊവിഡ് വൈറസിന്റെ വക ഭേദമായ ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ രാജ്യം അടച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയാൽ ഇന്ത്യൻ ടീമിന് യാത്രയ്ക്കുള്ള അവസരമുണ്ടാക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ഭരണകൂടവും ക്രിക്കറ്റ് ബോർഡും ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് എപ്പോഴും പ്രകിതിസന്ധി സൃഷ്ടിക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ വിരാടും സംഘവും വെല്ലുവിളികളെ അതിജീവിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ നോക്കുന്നത്.

പരിമിത ഓവർ ക്രിക്കറ്റിലെ ക്യാപ്ടൻ സ്ഥനം കൈവിട്ട കൊഹ്‌ലിയ്ക്ക് അതുമായി ബന്ധപ്പെട്ടുണ്ടായ വെല്ലുവിളികൾ സമ്മർദ്ദമാകുമോയെന്നും അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. എന്നാൽ സമ്മർദ്ദങ്ങളെ അദ്ദേഹം തന്റെ പ്രതിഭകൊണ്ട് മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിശീലക സ്ഥാനം ഏറ്രെടുത്ത ശേഷം ന്യൂസിലൻഡിനെതിര നാട്ടിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും രാഹുൽ ദ്രാവിഡിന്റെ യഥാർത്ഥ പരീക്ഷ ദക്ഷിണാഫ്രിക്കൻ പര്യടനം തന്നെയാണ്. പരിക്കേറ്റ രോഹിതിന് പകരം കെ.എൽ. രാഹുലാണ് ഇന്ത്യയുടെ വൈസ് ക്യാപ്ടൻ. മോശം ഫോം തുടരുന്ന അജിങ്ക്യ രഹാനെയ്ക്ക് അവസാന ഇലവനിൽ അവസരം ലങിക്കില്ലെന്നാണ് വിലയിരുത്തൽ. ജസ്പ്രീത് ബുംറ,​ ഷമി,​ സിറാജ് എന്നിവരെല്ലാം അനുകൂല കാലാവസ്ഥ മുതലാക്കിയാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും.

മറുവശത്ത് ഡീൻ എൽഗാർ നയിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നോർക്യെ പരിക്കേറ്ര് പുറത്തായത് വലിയ തിരിച്ചടിയാണ്. നാട്ടിലെ മേൽക്കോയ്മ തുടരാനാകുമെന്ന് ദക്ഷിണാഫ്രിക്കയും വിശ്വസിക്കുന്നു.

വിജയക്കുതിപ്പ് തുടരാൻ

പനാജി: ഐ.എസ്.എല്ലിൽ തകർപ്പൻ ഫോം തുടരുന്ന കേരള ബ്ലാസ്റ്രേഴ്സ് നാളെ ജംഷഡ്പൂർ എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മുംബയ്ക്കെതിരേയും ചെന്നൈയിനെതിരെയും ഗംഭീര ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്രേഴ്സ്. രണ്ട് മത്സരങ്ങളിലും മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്രേഴ്സിന്റെ വിജയം. സീസണിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർന്ന് കളിച്ച ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല.

വുകു മനോവിച്ച് എന്ന കോച്ചിന് കീഴിൽ ഒത്തിണക്കത്തോടെ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്രേഴ്സ് പുറത്തെടുക്കുന്നത്. സഹലും അഡ്രിയാൻ ലൂണയുമെല്ലാം താളം കണ്ടത്തിയതോടെ പോയിന്റ് ടേബിളിൽ കേരളം മൂന്നാം സ്ഥാനത്തേക്കുയർന്നിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്സിനെപ്പോലെ 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ജംഷഡ്പൂരാണ് മൂന്നാം സ്ഥാനത്ത്. ജംഷഡ്പൂരിനെെ തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്താം. നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്നലെ സമനില

ഐ.എസ്.എല്ലിൽ ഇന്നലെ ഒഡിഷയും ഗോവയും 1-1ന് സമനിലയിൽ പിരിഞ്ഞു.