fdgfg

തായ്‌പേയ്: അതിർത്തി കടന്നുള്ള ചൈനയുടെ വ്യോമാക്രമണ ഭീഷണിയെ തടുക്കാൻ അമേരിക്കൻ ഡ്രോണുകൾ വിന്യസിക്കുമെന്ന് താ‌യ്‌വാൻ. യു.എസ് പ്രതിനിധികളുമായി വാഷിംഗ്ടണിൽ പ്രതിരോധ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുപ്രധാന തീരുമാനം. പെലാദിൻ സ്വയംനിയന്ത്രിത ഹോയിറ്റ്സറുകളും എം2 ടാങ്കുകളും എഫ്ല16 വിമാനങ്ങളും എം142 മിസൈൽ സംവിധാനവും തായ്‌വാന് കൈമാറാൻ ചർച്ചയിൽ ധാരണയായി. ഇതിനൊപ്പം അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി ചിയു കോ ചെംഗ് അറിയിച്ചത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 50 ലേറെ വിമാനങ്ങളാണ് ചൈന തായ്‌വാൻ വ്യോമാതിർത്തിക്കു മുകളിലൂടെ പറത്തിയത്. പസഫിക്കിൽ അമേരിക്കയുടെ സാന്നിദ്ധ്യവും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. നാവികസേനയെ അമേരിക്ക അണിനിരത്തിയതിനെ തുടർന്ന് കടലിൽ ചൈന മൈനുകൾ വിതറിയിരുന്നു.