dgtf

ബീജിംഗ്: ആണവ നിലയങ്ങളിൽ നിന്നുള്ള മാലിന്യ ജലം കടലിലേക്ക് ഒഴുക്കാൻ ജപ്പാൻ പദ്ധതിയിടുന്നെന്ന് ആരോപിച്ച് ചൈന. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ജപ്പാന്റേതെന്നും അതിൽ നിന്ന് അവരെ എന്തു വില കൊടുത്തും പിന്തിരിപ്പിക്കണമെന്നും ചൈന വ്യക്തമാക്കി. ആണവജലം തുറന്നുവിടാനുള്ള അനുമതിക്കായി

ടോക്യോ ഇലട്രിക് പവർ കമ്പനി ജപ്പാൻ ആണവോർജ്ജ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചെന്നാണ് ചൈനയുടെ ആരോപണം. സുനാമിയിൽ തകർന്ന ഫുകുഷിമ ദായ്ച്ചി ആണവ നിലയത്തിലെ ജലമാണ് കടലിലേക്ക് ഒഴുക്കാൻ പോകുന്നത്. കൃത്യമായ പദ്ധതികളുപയോഗിച്ചാണോ ജലം തുറന്നുവിടുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് ചൈനയുടെ വാദം.

ഒരു ലക്ഷം ക്യുബിക് മീറ്റർ ആണവജലമാണ് പുറന്തള്ളേണ്ടത്.പസഫിക് സമുദ്രത്തിലേക്കാണ് ജപ്പാൻ ജലം ഒഴുക്കേണ്ടത്. 2011ൽ പ്രവർത്തനം നിലച്ച ആണവ നിലയത്തിലെ ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേ സമയം വിഷയത്തിൽ ജപ്പാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.