blast

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒരു കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം. വഡോദര ജിഐഡിസി ഏരിയയ്‌ക്ക് സമീപത്തെ ഫാക്‌ടറിയിലെ പൊട്ടിത്തെറിയിൽ സ്ഥലത്തിന് സമീപമുള‌ളവരടക്കം നാലുപേരാണ് മരിച്ചത്. ഇവരിൽ ഒരു നാലുവയസുകാരിയുമുണ്ട്. പതിനൊന്നുപേർക്ക് പരിക്കേ‌റ്റതായി പൊലീസ് അറിയിച്ചു.

കാന്റോൺ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഫാക്‌ടറിയിലാണ് പൊട്ടിത്തെറി. ഫാക്‌ടറിയിലെ ജീവനക്കാരും സമീപത്തെ വഴിയിലൂടെ വന്നവരുമാണ് മരിച്ചത്. സ്‌ഫോടനം നടന്നതിന് മൂന്ന് കിലോമീ‌റ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. വീടുകളിലെ ജനാലകൾ തകർന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.