
ന്യൂഡൽഹി : രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്ന് വീണു. ഇന്ന് വൈകിട്ട് വ്യോമസേനയുടെ മിഗ് 21 വിമാനമാണ് രാജസ്ഥാനിലെ ജയ‌്സാൽമറിൽ തകർന്ന് വീണത്. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പൈലറ്റിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. എങ്ങനെയാണ് യുദ്ധ വിമാനം തകർന്നതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു