kk

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്ന മലയൻ കുഞ്ഞ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം സജിമോന്‍ പ്രഭാകറാണ് സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്‍റെ തിരക്കഥ എഴുതിയതും ഛായാഗ്രഹണം നിര്‍വഹിച്ചതും. സംവിധായകന്‍ ഫാസിലാണ് നിര്‍മാണം. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരുമുണ്ട്.

അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. സെഞ്ചുറി റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും. സര്‍വൈവല്‍ ത്രില്ലറാണ് മലയന്‍കുഞ്ഞ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2022 ഫെബ്രുവരിയിലാണ് റിലീസ്.