
അങ്കമാലി: ദേശീയപാതയിൽ കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പെരുമ്പാവൂർ കണ്ടന്തറ പുളിയ്ക്കക്കുടി വീട്ടിൽ അബു താഹിർ (31) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഒന്നാംപ്രതി അനസിനോടൊപ്പം ചേർന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്നത് അബു താഹിറാണ്. നിരവധിതവണ അബു താഹിർ ഇത്തരത്തിൽ കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നവംബർ എട്ടിനാണ് ആഡ്രയിലെ പഡേരുവിൽ നിന്നും രണ്ടുകാറുകളിൽ കടത്തികൊണ്ടുവരികയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ പിടികൂടിയത്.