
ജയ്പൂർ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്ര് ടൂർണമെന്റിൽ ഹിമാചൽ പ്രദേശും തമിഴ്നാടും ഫൈനലിൽ കടന്നു. സെമിയിൽ സർവീസസിനെ 77 റൺസിന് കീഴടക്കിയാണ് ഹിമാചൽ പ്രദേശ് ഫൈനലിൽ എത്തിയത്. സ്കോർ : ഹിമാചൽ 281/6, സർവീസസ് 204/6. 77 പന്തിൽ 84 റൺസ് നേടുകയും സർവീസസിന്റെ 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്ടൻ റിഷി ധവാനാണ് ഹിമാചലിന്റെ വിജയ ശില്പി. മറ്റൊരു സെമിയിൽ ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനാണ് തമിഴ്നാട് സൗരാഷ്ട്രയെ വീഴ്ത്തിയത്. സ്കോർ : സൗരാഷ്ട്ര 310/8, തമിഴ്നാട് 314/8.