gujrat

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഒമിക്രോൺ വകഭേദം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ. ഉത്ത‌ർപ്രദേശിന് പുറമെ ഗുജറാത്തിലും എട്ട് സംസ്ഥാനങ്ങളിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെമുതൽ നിയന്ത്രണങ്ങൾ നിലവിൽവരും.

രാത്രി 11 മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് നിരോധനാജ്ഞ. അഹമ്മദാബാദ്. വഡോദര, സൂററ്റ്, രാജ്‌കോട്ട്, ഭാവ്‌നഗർ, ജാംനഗർ, ഗാന്ധി നഗർ, ജുനഗഡ് എന്നീ നഗരങ്ങളിലാണിത്. വെള‌ളിയാഴ്‌ച ഗുജറാത്തിൽ 98 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 13 എണ്ണം ഒമിക്രോൺ കേസുകളാണ്. ഇതോടെ ആകെ ഒമിക്രോൺ രോഗബാധിതർ 43 ആയി.

സംസ്ഥാനത്ത് ആകെ 668 കൊവിഡ് ആക്‌ടീവ് കേസുകളാണുള‌ളത്. രാജ്യത്ത് ആകമാനം 358 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ കൊവിഡ് പ്രതിദിന കണക്കിൽ മുന്നിൽ കേരളമാണ്. ഇന്ന് സംസ്ഥാനത്ത് പുതിയ എട്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്‌ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് പ്രതിദിന കണക്കിൽ കേരളത്തിന് പിന്നിലായുള‌ളത്.