
ജയ്‌സാൽമീർ: രാജസ്ഥാനിൽ ജയ്‌സാൽമീറിൽ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരണം. വിംഗ് കമാന്റർ ഹർഷിത് സിൻഹയാണ് മരണമടഞ്ഞത്.
With deep sorrow, IAF conveys the sad demise of Wing Commander Harshit Sinha in the flying accident this evening and stands firmly with the family of the braveheart.— Indian Air Force (@IAF_MCC) December 24, 2021
സൈനിക പരിശീലനത്തിനിടെ വെളളിയാഴ്‌ച രാത്രി 8.30ഓടെയാണ് യുദ്ധവിമാനം തകർന്നുവീണത്. പൈലറ്റിന്റെ മരണവാർത്ത വ്യോമസേന ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഡെസെർട് നാഷണൽ പാർക്കിൽ ഗംഗാ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിലും മിഗ്-21 വിമാനം പഞ്ചാബിൽ വച്ച് അപകടത്തിൽ പെട്ട് പൈലറ്റ് സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി മരിച്ചിരുന്നു.