
പാമ്പിനെ കൈ കൊണ്ട് എടുക്കുന്നത് പോയിട്ട് അടുത്ത് കാണുന്നതു പോലും പേടിയാണ് പലർക്കും. അപ്പോഴാണിവിടെ ഒരു കക്ഷി ഹെയർബാൻഡായി പാമ്പിനെ മുടിയിൽ ചുറ്റിയിരിക്കുന്നത്.
മുടി ബൺ സ്റ്റൈലിൽ ഉയർത്തി കെട്ടിയ ശേഷമാണ് ഒരു കുഞ്ഞ് പാമ്പിനെ മുടിയിൽ ചുറ്റി വച്ചിരിക്കുന്നത്. ആദ്യം കാണുമ്പോൾ ഒറിജിനലാണോ എന്ന് സംശയം തോന്നാമെങ്കിലും സംഗതി ജീവനുള്ള പാമ്പ് തന്നെയാണ്. സ്‌നേക്ക് വോൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
മുടിയിൽ പാമ്പിനെ കെട്ടി വച്ച് വളരെ കൂളായി ഒരു മാളിൽ ഷോപ്പിംഗ് നടത്തുകയാണ് യുവതി. ഒരു തരത്തിലുമുള്ള ശല്യവുമുണ്ടാക്കാതെ പാമ്പ് വച്ചിടത്ത് തന്നെ അടങ്ങിയൊതുങ്ങി ഇരിപ്പുണ്ട് എന്നതാണ് രസകരമായ കാര്യം. സംഗതി എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.
ഹെയർബാൻഡ് കിട്ടാത്തതു കൊണ്ടാണോ പാമ്പിനെ ചുറ്റിയതെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. അതേസമയം, യുവതിക്ക് അസാമാന്യ ധൈര്യമെന്ന് പറയുന്നവരും കുറവല്ല.