
മഥുര: സണ്ണി ലിയോണിന്റെ പുതിയ ആൽബം 'മധുബൻ മേ രാധിക നാച്ചേ' നിരോധിക്കണമെന്ന ആവശ്യവുമായി മഥുരയിലെ പുരോഹിതർ. നടി അശ്ലീല നൃത്തം അവതരിപ്പിച്ച് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നതാണ് പരാതി.
1960ൽ പുറത്തിറങ്ങിയ 'കോഹിനൂർ" എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റാഫിയാണ് ഈ ഗാനം ആദ്യം ആലപിച്ചത്. നടിക്കെതിരെ സർക്കാർ നടപടിയെടുക്കുകയും അവരുടെ വീഡിയോ ആൽബം നിരോധിക്കുകയും ചെയ്‌തില്ലെങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കും.
നൃത്തരംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും വൃന്ദാവനിലെ സന്ത് നവൽ ഗിരി മഹാരാജ് പറഞ്ഞു.