harnas

ഇക്കഴിഞ്ഞ വിശ്വസുന്ദരി മത്സരത്തിൽ കിരീടം നേടിയ ഹർനാസ് സന്ധു പൂച്ചയുടെ ശബ്‌ദം അനുകരിച്ച വീഡിയോ വൈറലായിരുന്നു. മത്സരത്തിന്റെ സെമിഫൈനൽ റൗണ്ടിൽ എന്താണ് പ്രിയപ്പെട്ട വിനോദം എന്ന് അവതാരകനായ സ്റ്റീവ് ഹാർവി ചോദിച്ചിരുന്നു. മൃഗങ്ങളെ അനുകരിക്കൽ എന്ന് ഹർനാസ് മറുപടി പറഞ്ഞതോടെ എങ്കിൽ അതൊന്ന് അനുകരിക്കൂവെന്നായി അവതാരകൻ.

ഒരു വേൾഡ് സ്റ്റേജിൽ വച്ച് ഇതു ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞ ഹർനാസ് തനിക്കിത് ചെയ്യാതെ മറ്റു വഴിയില്ലെന്നും പറഞ്ഞാണ് അന്ന് പൂച്ചയുടെ ശബ്‌ദം അനുകരിച്ചത്.

#MissIndia meowing in front of millions of people……#MissUniverse2021 pic.twitter.com/9rEc6OYxA0

— Romardo 🇯🇲 (@romardolyons) December 13, 2021

അതേസമയം, മറ്റു മത്സരാർത്ഥികളോട് അങ്ങനെയൊരു മിമിക്രി നടത്താൻ പറയാത്തതിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. എന്നാലിപ്പോൾ അതിനുള്ള ഉത്തരവുമായി നേരിട്ടെത്തിയിരിക്കുകയാണ് വിശ്വസുന്ദരി.

'സൗന്ദര്യമത്സര വേദിയിൽ ആ ചോദ്യം അനുചിതമാണെന്ന് കരുതുന്നത് എന്തിനാണ്? എല്ലാം തികഞ്ഞതാണ് സൗന്ദര്യ മത്സരവേദികൾ എന്നു കരുതരുത്. തന്റെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സ്റ്റീവ് അത്തരമൊരു ചോദ്യം ചോദിച്ചതിൽ സന്തോഷമേയുള്ളു. വേദിയിൽ തനിക്ക് താനാവാൻ കഴിഞ്ഞു, തന്റെ വലിയൊരു കഴിവ് പ്രദർശിപ്പിക്കാൻ കഴിഞ്ഞു'. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹർനാസിന്റെ മറുപടി.