തിരുവനന്തപുരം ജില്ലയിലെ പങ്ങാപ്പാറക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. മുൻവശത്തെ വാതിൽ തുറന്നപ്പോൾ വീട്ടുകാർ കണ്ടത് മുറ്റത്ത് നല്ല വലുപ്പമുള്ള മൂർഖൻ പാമ്പ്. ആ കാഴ്‌ച കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. പത്തിവിടർത്തിയാണ് നിൽപ്പ്.

പെട്ടന്ന് ഇഴഞ്ഞ് ചെടികൾക്കിടയിൽ ഒളിച്ചു.സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു, പത്ത് വയസിന് മുകളിൽ പ്രായമുള്ള നല്ല വലുപ്പവും,ആരോഗ്യവാനുമായ മൂർഖൻ. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ ഇണ ചേരൽ സമയമാണ്. ഈ സമയങ്ങളിലാണ് ഇത്രയും വലുപ്പമുള്ള ആൺ മൂർഖൻ പാമ്പുകളെ കൂടുതലായി കാണുന്നത്. ഇഴഞ്ഞ് നീങ്ങുന്നതും പത്തിവിടർത്തി നിൽക്കുന്നതും കണ്ടാൽ ആരായാലും ഒന്ന് പേടിക്കും.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...