police

പത്തനംതിട്ട: പന്തളത്ത് പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. അതിർത്തി തർക്കം അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.

സംഭവത്തിൽ കുളനട സ്വദേശി മനു, അജി, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു പൊലീസുകാർക്ക് പരിക്കും പറ്റി.